Friday 18 May 2012

മാധ്യമവേശ്യകളുടെ ചാരിത്ര്യപ്രസംഗം കേട്ടിരിക്കുന്ന സമൂഹത്തോട് പറയാനുള്ളത്

                നമ്മുടെ സമൂഹത്തിന്റെ ധൈഷിണിക പാപ്പരത്തത്തെക്കുറിച്ചു എനിക്ക് അവജ്ഞ തോന്നുന്നു. ഇവിടെ ചര്‍ച്ച ടി പി വധാത്തെക്കുരിച്ചും അതിന്റെ പേരില്‍ നടക്കുന്ന മാധ്യമ വിചാരണയെക്കുരിച്ചും അതിന്റെ പിന്‍പറ്റി രക്ഷപെടുന്ന യഥാര്‍ത്ഥ  കൊലയാളികലെക്കുറിച്ചുമാണ്. ഇങ്ങനെ ഒരുചര്‍ച്ച നടക്കുന്നതിനിടയില്‍ ഒരാള്‍ നമ്മുടെ മാധ്യമങ്ങളുടെ വഴിവിട്ട പോക്ക് ചൂണ്ടിക്കാണിച്ചു വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ഇതാ ഒരു കമ്മ്യുണിസ്റ്റ് , ഇതാ കൈരളിയുടെയും ദേശാഭിമാനിയുടെയും ആള്‍ എന്ന് ജപിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടത്തെ ആണ് ഞാന്‍ കാണുന്നത്. എന്താണ് എല്ലാവരും കൈരളി , ദേശാഭിമാനി എന്ന് പറയുന്നത്. അത് പാര്‍ട്ടി പത്രം . പാര്‍ട്ടിയുടെ നാവ്. പാര്‍ട്ടി പറയുന്നതിനപ്പുറം എഴുതാന്‍ അവര്‍ക്ക് പരിമിതികളുണ്ടായിരിക്കാം. എനിക്കറിയില്ല . അല്ലെങ്കില്‍ എന്തുകൊണ്ട്  കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയ്ക്ക്  എപ്പോളും സഭയെ ന്യായീകരിക്കേണ്ടി വരുന്നു. അല്ലെങ്കില്‍ മാദ്യമം പത്രത്തിനും ചന്ദ്രികയ്ക്കും സിറാജിനും പിന്നെ ജയ് ഹിന്ദ്  ചാനലിലും അവരവരുടെ പിത്രുത്വം വഹിക്കുന്ന വ്യക്തികളെയോ സംഘടനകലെയോ ന്യായീകരിക്കേണ്ടി വരുന്നു . കാരണം ഒരു പൊതു മാധ്യമം അല്ലെങ്കില്‍ ഒരു നിഷ്പക്ഷ മാധ്യമം എന്നതിനേക്കാള്‍ അവര്‍ തന്നെ അവരുടെ അസ്ഥിത്വം വെളിപ്പെടുത്തുന്നത്  തങ്ങളുടെ പിത്രുത്വം 
വഹിക്കുന്നവരുടെ പേരില്‍ മാത്രമാണ്. അപ്പോള്‍ ഇതിനൊന്നും ഒരു തെറ്റും കാണാത്ത ഒരു സമൂഹം സി പി എം എന്നാ രാഷ്ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായ  കൈരളിയും ദേശാഭിമാനിയും ചെയ്ത കാര്യങ്ങള്‍ -അത് എത്ര മോശമാനെകിലും എത്ര എതിര്‍ക്കപെടെണ്ടാതാണെകിലും- മാത്രം ചൂണ്ടിക്കാട്ടി ഈ മാധ്യമ വിചാരണയെ ന്യായീകരിക്കുന്നതോ അല്ലെങ്കില്‍ മനപൂര്‍വമാല്ലെങ്കില്‍ത്തന്നെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതോ എത്ര പരിഹാസ്യമാണ്.  

           നിക്ഷ്പക്ഷമതികള്‍ എന്ന് സ്വയം അവകാശപ്പെടുകയുംഅങ്ങിനെയല്ലതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തിന്റെ മാധ്യമ സംസ്കാരത്തെ ചോദ്യം ചെയ്യുമ്പോള്‍   പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അതിനു മറുപടി പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ?

         എന്തുകൊണ്ട് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുന്നു ? സമൂഹത്തെ വിചാരനചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുന്ടെങ്കില്‍ അതെ അധികാരം മാധ്യമങ്ങളെ വിചാരണ ചെയ്യാന്‍ സമൂഹത്തിനുമുണ്ട്   . തെറ്റ് ആര് ചെയ്താലും ശിഷിക്കപ്പെടനം. ഈ തെറ്റ് കണ്ടുപിടിക്കാനും
അവരെ ശിക്ഷിക്കാനും ഇവിടെ ജുഡിഷ്യറിയും  പോലീസുമുണ്ട്‌. അത് നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്തിരിക്കുന്ന ഒന്നാണ്. മാധ്യമങ്ങള്‍ അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നാണല്ലോ . അപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റു മൂന്നു ശക്തമായ തൂണുകള്‍ ഉണ്ടെന്നും അതിന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്നും ഇതുവരെ മനസിലാക്കാതെ നമ്മുടെ സോകോള്‍ഡു നിഷ്പക്ഷ മാധ്യമങ്ങള്‍ ഇതുപോലെ പെരുമാറുന്നത്  മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെ  തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമല്ലേ ?? ഇപ്പോള്‍ ടി പി വധം നടന്നപ്പോള്‍ അല്ലെങ്കില്‍ ഇതുപോലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനു ഉത്തരവാദികളെ കണ്ടുപിടിച്ചു സ്വയം വിചാരണ നടത്തി ശിക്ഷയും വിധിക്കുന്ന  മാധ്യമ ങ്ങളുടെ  ഈ പ്രവര്‍ത്തിയെ എങ്ങിനെയാണ് സമൂഹമേ നമുക്ക് ന്യായീകരിക്കാന്‍ കഴിയുക ?  അതുപോലെ തന്നെ വാര്‍ത്തകള്‍ അതിന്റെ സത്യസന്ധത ചോര്‍ന്നുപോകാതെ ജനങ്ങല്‍ക്കുമുന്പില്‍ അവതരിപ്പിക്കുക എന്നതാണല്ലോ മാധ്യമ ധര്‍മം. അല്ലാതെ പാര്ടിയാഫീസിന്റെ വാതില്‍ക്കല്‍ രാത്രിയില്‍  പോസ്റര്‍ ഒട്ടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നതും ( cooked  news ) സംഭവങ്ങളെ വളച്ചൊടിച്ചു നേരെ എതിരാക്കി അവതരിപ്പിക്കുന്നതും ആരുടെയെങ്കിലും താല്പര്യം സംരക്ഷിക്കാം പണം വാങ്ങി വാര്തകൊടുക്കുന്നതും ഒക്കെ മാധ്യമ ധര്മമാണോ ?? ഐസ്ക്രീം  കേസിലും , അഭയ കേസിലും , ബാലക്രിഷ്ണപ്പിള്ളകേസിലും  മറ്റു നൂറു നൂറു സംഭവങ്ങളിലും നമ്മള്‍ കണ്ടത് ഈ ആത്മാര്തതയില്ലയ്മയും വാര്‍ത്തയ്ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുമല്ലേ

           സി പി എം അംഗങ്ങള്‍ (മറ്റുപാര്ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ)  മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം ! സി പി എമ്മിന്റെ ഒരു എമ്മെല്ലെയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കൊണ്ഗ്രസ്സിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കൊണ്ഗ്രസ്സിനു വാങ്ങിക്കാന്‍ പറ്റില്ലേ , ഈ കൊലനടത്തന്‍ ? അതുകൊണ്ട്   സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും  ഈ കേസില്‍  അറസ്റ്റുചെയ്തു എന്നതുകൊണ്ട്‌ മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത് . സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍  പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന്  കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും  തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്ട്ടിതന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള്‍ കണ്ടതാണ്. ഈ കേസിന്റെ ആദ്യഘട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഗൂഡാലോചന നടന്നത് എന്നാണു  മാധ്യമങ്ങളുടെ  കണ്ടെത്തല്‍ . അതിന്റെ അടിസ്താനത്തില്‍ അവര്‍ കണ്ണൂര്‍ ജയിലിനെ ക്കുറിച്ചും ജയില്പുള്ളികളെ സന്തര്‍ശിച്ച സി പി എം നേതാക്കളെകുറിച്ചും  ഒക്കെ വലിയ വലിയ കവര്‍ സ്റ്റോറികള്‍  ചെയ്തു . അത് ചീറ്റിപ്പോയപ്പോള്‍ ഗൂഡാലോചന  സ്ഥാലം സി പി എം നേതാക്കള്‍ പങ്കെടുത്ത  ഏതോ ഒരു കല്യാണ വീട്ടിലേക്കു മാറ്റി. അതും  ഏശാതെ വന്നപ്പോള്‍ കോടി സുനി എന്ന് പറയുന്ന ഗുണ്ടാനെതാവിന്റെ താവളത്തിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍  എത്തിനില്‍ക്കുന്നത്‌.അതും അല്ലെങ്കില്‍  ഈ മാധ്യമ വിചാരണക്കാര്‍  പറയുന്നതുപോലെ ഉള്ള  ഗൂഡാലോചന സിദ്ധാന്ത പ്രകാരം- അതായതു സി പി എമ്മിന്റെ ഒരു അംഗത്തെ അറ്റസ്റ്റു ചെയ്തതുകൊണ്ട്  അവര്ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന തെറ്റിന്റെ ഉത്തരവാദിത്വം സി പി എം കേന്ദ്ര നേത്രുത്വത്തിനാണ്  എന്നുള്ള ഗൂഡാലോചന സിദ്ധാന്ത പ്രകാരം കോണ്ഗ്രസ്   നേതാക്കള്‍ ചെയ്തിട്ടുള്ള എല്ലാ അഴിമാത്കള്‍ക്കും( ടു ജി , കോമ്മണ്‍ വെല്‍ത്ത്, ബോഫോരസ്, റെത്ട്ര, .........)   കോണ്ഗ്രസ് കേന്ദ്ര നേത്രുത്വത്തിനാണ്  പ്രതിയാകേണ്ടത്. അല്ലെങ്കില്‍ മനോരമയുടെയോ ഏഷ്യാനെട്ടിന്റെയോ ഏതെങ്കിലും ഒരു ജീവനക്കാരന്‍ ചെയ്യുന്ന  പെണ്‍വാണിഭ  കെസിലോ മോഷണക്കെസിലോ പ്രതിയാകേണ്ടത് മാമ്മച്ചനും മര്ടോക്കുമോക്കെയല്ലേ? അവരല്ലേ അതിന്റെ കേന്ദ്ര നേത്രുത്വം ?.   അപ്പോള്‍  ഇങ്ങനെയുള്ള സംശയങ്ങളും വൈരുദ്ധ്യങ്ങളും   നിലനില്‍ക്കെ തന്നെ സിപി എം ആണ് കൊല ചെയ്തത് പാര്‍ട്ടി സെക്രടറി ആണ് കൊലപാതകി എന്ന് ഉറപ്പിച്ചു ആണയിട്ടു പറയുന്ന മാധ്യമങ്ങളുടെ വിധിപറയലിനെ  ഒരാള്‍ ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ നേരെ
കമ്മ്യുണിസ്റ്റ്കാരന്‍   ‍ കമ്മ്യുണിസ്റ്റ്കാരന്‍   എന്നാര്‍ത്തുവിളിക്കുന്ന ബൌധിക   പാപ്പരത്തത്തെ  ഞാന്‍ എന്ത് പേരിട്ടു വിളിക്കണം !!

പണ്ടൊരിക്കല്‍ രണ്ടു യു ഡി എഫ് നേതാക്കള്‍ ഇ പി ജയരാജനെ വെടിവച്ചു കൊല്ലാന്‍ ഒരു കൊട്ടേഷന്‍ കൊടുത്തു. സംഘം ഭംഗിയായി കൃത്യം നടത്തി പകഷെ ആള്‍ മരിച്ചില്ല. ഈ സംഭവത്തില്‍ കൃത്യമായ തെളിവുകളോടെ പ്രതിയാക്കപ്പെട്ട ആയ രണ്ടു നേതാക്കന്മാര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചില്ല. ഒരാള്‍ മന്ത്രിയായി മറ്റൊരാള്‍ മന്ത്രിയും ഇപ്പോള്‍ എം പിയുമായി. എന്താ നമ്മുടെ മാധ്യമങ്ങള്‍ക്ക് വെടിവച്ചു കൊലയേക്കാള്‍ വെട്ടിക്കൊല   ആണോ  ഇഷ്ട്ടം. അവരെന്തേ  അതിനുപുറകെ പോയില്ല? വ്യക്തമായ തെളിവുണ്ടായിട്ടും, ഇത്ര പ്രബുദ്ധരായ മാധ്യമങ്ങള്‍  ഇവിടെ ഉണ്ടായിട്ടും അവരെങ്ങനെ ഈ നാട്ടിലെ മന്ത്രിയായി? ഇത് പോലെ നൂറു നൂറു സംഭവങ്ങള്‍. മാധ്യമങ്ങളുടെ  ഈ  ആത്മാര്തതയില്ലയ്മയെ  ചോദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിനു എന്നെ കമ്മ്യുണിസ്റ്റ് എന്ന് വിളിക്കുന്നു !!

പിന്നെ ഇപ്പോള്‍ ഈ മാധ്യമങ്ങളുടെ മുന്പിലിട്ടണോ പ്രതികളെ പോലീസു ചോദ്യം ചെയ്യുന്നത് എന്ന് ഇവരുടെ ബ്രേകിംഗ് ന്യുസുകള്‍ കാണുന്ന ഒരു സാധാരണക്കാരന്‍ ചോദിച്ചുപോയാല്‍ അവനെ ഉടനെ കമ്മ്യുണിസ്റ്റ് എന്ന് വിളിച്ചു ഓടിക്കുകയാണോ ചെയ്യേണ്ടത് ? എനിക്കിപ്പോള്‍ ഓര്‍മവരുന്നത് മണിശങ്കര്‍ അയ്യര്‍ പണ്ട് ഹിന്ദു തീവ്രവാദികളെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവനയാണ് !!‘ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും.’(We are the most tolerant people on earth. Accept it! otherwise, we will smash your face) . അത് നമുക്ക് ഇങ്ങനെ തിരുത്താം . ഞാങ്ങളോളം സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഈ ലോകത്തില്ല. അതംഗീകരിക്കുക !! ഇല്ലെങ്കില്‍ കള്ളവാര്‍ത്ത എഴുതി നിങ്ങളെ ഞങ്ങള്‍ തുലച്ചുകളയും !!.നിങ്ങള്‍ ഓര്‍ക്കുക ഒരു വിരല്‍ നിങ്ങള്‍ ഒരു നിരപരാധിയുടെ നേരെ ചൂണ്ടുമ്പോള്‍ മറ്റു നാല് വിരലുകളും ചൂണ്ടാപ്പെടുന്നത് നിങ്ങളുടെ നേരെതന്നെയാണ് .


ടി പി വധം അതിശക്തമായി അപലപ്പിക്കപ്പെന്ടെണ്ടത് തന്നെയാണ് .  പക്ഷെ ഇവിടെ നടക്കേണ്ടത്‌   നടക്കേണ്ടത്‌ മാധ്യമ  വിചാരനയല്ല ശരിയായ സ്വതത്രമായ പോലീസു അന്വഷനമാണ് .എത്രയും വേഗം യദാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടണം . ഒരു കംമ്യുനിസ്റ്കാരനെ ഒരിക്കലും ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ . ടി പിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാനും  എറ്റുപറയട്ടെ. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല. !!!



         

0 comments:

Post a Comment

:) :undefined :)) :undefinedundefined =))